
xr:d:DAFD3pqYSRs:46,j:28914923153,t:22061811
ഉദ്ഘാടനം ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ നിര്‍വഹിക്കും
കണ്ണൂർ: യോഗാ ദിന പരിപാടികളുടെ ജില്ലാ തല ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 9.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ നിര്‍വഹിക്കും. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി പി ഷീജ അധ്യക്ഷത വഹിക്കും. അസിസ്റ്റന്റ് കലക്ടര്‍ ഗ്രന്ഥേ സായ് കൃഷ്ണ മുഖ്യ പ്രഭാഷണം നടത്തും. നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ സി അജിത് കുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.പീയൂഷ് എം നമ്പൂതിരിപ്പാട്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ. വി അബ്ദുള്‍ സലാം, എന്‍ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.പി കെ അനില്‍ തുടങ്ങിയവര്‍ പങ്കെടുക്കും.