
കണ്ണൂർ: തയ്യൽ തൊഴിലാളി ഫെഡറേഷൻ (എസ്ടി.യു) ജില്ല പ്രവർത്തക കൺവെൻഷനും പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയ തയ്യൽ തൊഴിലാളികളുടെ മക്കളെ ആദരിക്കൽ ചടങ്ങും ദേശീയ വൈസ് പ്രസിഡന്റ് എം.എ കരീം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ആലിക്കുഞ്ഞി പന്നിയുർ ആധ്യക്ഷത വഹിച്ചു. പി.പി നാസർ, പി.കെ സീനത്ത്, എം.കെ.പി സക്കീന, ത്രേസ്യാമ്മ സെബാസ്റ്റ്യൻ, വി. അബ്ദുൽകരീം, ശ്രീജ നടുവിൽ, എ. ശരീഫ, ഫാത്തിമത്തു സമഹ, കെ.പി ഷഫീഖ്, ടി.എം മൻസൂർ സംസാരിച്ചു.