
കണ്ണൂർ: ഓണത്തോടനുബന്ധിച്ച് ജില്ലയിൽ അവശ്യസാധനങ്ങളുടെ നിയന്ത്രണരഹിതമായ വിലക്കയറ്റം തടയുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ജില്ല കലക്ടറുടെ നിർദ്ദേശാനുസരണം എ.ഡി.എം കെ. നവീൻ ബാബുവിൻറെ അധ്യക്ഷതയിൽ യോഗം ചേർന്നു. എ.ഡി.എം, ജില്ലാ സപ്ലൈ ഓഫീസർ എന്നിവർ നൽകിയ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നതിന് തയ്യാറാണെന്ന് വ്യാപാരി വ്യവസായി സംഘടന പ്രതിനിധികൾ യോഗത്തിൽ ഉറപ്പു നൽകി. ഓണക്കാലത്തോട് അനുബന്ധിച്ച് ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന യാതൊരു നടപടികളും വ്യാപാരികളുടെ ഭാഗത്ത് നിന്നും ഉണ്ടാവുകയില്ലെന്ന് വ്യാപാരി പ്രതിനിധികൾ ഉറപ്പ് നൽകി.
ജില്ലാ സപ്ലൈ ഓഫീസർ ജോർജ് കെ സാമുവൽ, ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫീസർ കെ. പി മുസ്തഫ, ലീഗൽ മെട്രോളജി അസിസ്റ്റൻറ് കൺട്രോളർ ടി കെ കൃഷ്ണകുമാർ , ജില്ലയിലെ മൊത്ത-ചില്ലറ വ്യാപാരി പ്രതിനിധികൾ പച്ചക്കറി വ്യാപാരി പ്രതിനിധികൾ, മീറ്റ് മർച്ചന്റ് പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു