
കണ്ണൂർ സെൻറ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ സ്കൂളിലെ 1974 ബാച്ച് വിദ്യാർഥിനികളുടെ സുവർണ ജൂബിലി സംഗമമത്തിൽ പങ്കെടുത്തവർ
കണ്ണൂർ: സെൻറ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ സ്കൂളിലെ 1974 ബാച്ച് വിദ്യാർഥിനികളുടെ സുവർണ ജൂബിലി സംഗമം ഹോട്ടൽ ബ്രോഡ് ബീനിൽ നടത്തി. 50 വർഷത്തെ അനുഭവങ്ങൾ പങ്കിട്ടും സ്കുൾ കാലത്തെ ഓർമ്മകൾ അയവിറക്കിയും കഴിഞ്ഞ കാലത്തെ അവർ മിനുക്കിയെടുത്തു. പഠനകാലത്തിനുശേഷം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ചേക്കേറിയ വിദ്യാർഥിനികൾ സംഗമത്തിന് എത്തിയിരുന്നു. കല്യാണി മുരളീധരൻ, ലീന ശങ്കർ, മഞ്ജു ദിലീപ്, പ്രീതി സുധീന്ദ്രൻ, റീന ചന്ദ്രകാന്തൻ, റിവീര ശ്യാം സുന്ദർ, സുനിത മാധവൻ എന്നിവർ നേതൃത്വം നൽകി.