
പയ്യന്നൂര്‍: എം പോക്‌സ് ലക്ഷണങ്ങളുമായി 31കാരിയെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഈ മാസം ആദ്യം അബുദാബിയില്‍ നിന്ന് നാട്ടിലെത്തിയ യുവതിക്ക് എം പോക്‌സിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. ഇവരുടെ ശ്രവം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് ലഭിക്കുമെന്നും മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു. റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ സ്ഥിരീകരിക്കാനാവൂ. ദുബൈയില്‍ നിന്നെത്തിയ 38കാരന് എംപോക്‌സ് സ്ഥിരീകരിച്ചിരുന്നു. ഇയാള്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.