
ചക്കരക്കല്ല്: ജീവകാരുണ്യ പ്രവർത്തന രംഗത്ത് സംസ്ഥാനത്തിനാകെ മാതൃകയാവുകയാണ് എളയാവൂർ സി.എച്ച് സെന്റർ.
കാൻസർ പാലിയേറ്റിവിനുള്ള ഫണ്ട് ശേഖരണാർത്ഥം സി.എച്ച് സെൻ്റർ വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ അമ്മായി തക്കാരം എന്ന പേരിൽ കണ്ണൂർ പയ്യാമ്പലം ബീച്ചിൽ പലഹാര മേളയും കൈകൊട്ടിപ്പാട്ടും സംഘടിപ്പിക്കാൻ ഭാരവാഹികൾ തീരുമാനിച്ചു.
കഴിഞ്ഞ രണ്ട് വർഷമായി കാൻസർ രോഗികൾക്ക് ആശ്വാസം പകരുന്ന ഒരു കേന്ദ്രമായി എളയാവൂർ സി.എച്ച്. സെന്റർ മാറി കഴിഞ്ഞിരിക്കുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും അനേകം കാൻസർ രോഗികളാണ് ഇവിടെയെത്തുന്നത്. സി.എച്ച് ഹോസ്പിറ്റലിൽ കാൻസർ രോഗികളെ കിടത്തി സൗജന്യമായാണ് പരിചരിച്ചു പോരുന്നത്. മറ്റു സാന്ത്വന പ്രവർത്തനങ്ങൾക്ക് പുറമെ ഈ സംവിധാനവും കൂടി വന്നപ്പോൾ ഭാരിച്ച ഉത്തരവാദിത്തമാണ് സെന്റർ നടത്തി കൊണ്ടിരിക്കുന്നത്. കാൻസർ രോഗികൾക്കും അവരുടെ കുടുംബത്തിനും ആശ്രയമായ ഈ പദ്ധതിയെ സഹായിക്കാൻ വേണ്ടിയാണ് വനിതകൾ മുന്നിട്ടിറങ്ങിയിട്ടുള്ളത്. \”അമ്മായി തക്കാരം \” എന്ന പേരിൽ സെപ്തംബർ 18 ബുധനാഴ്ച ഉച്ചയ്ക്ക് 3 മണി മുതൽ പയ്യാമ്പലം ബീച്ചിൽ വെച്ച് നടത്താനാണ് എളയാവൂർ സി.എച്ച്. സെന്റർ വനിതാവിംഗ് തീരുമാനിച്ചത്. ഇതിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് വേണ്ടി സി.എച്ച്. യോഗത്തിൽ വനിതാ വിംഗ് പ്രസിഡണ്ട് താഹിറ കാഞ്ഞിരോട് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ സി.എച്ച്.മുഹമ്മദ് അഷ്റഫ് , കെ.എം ഷംസുദ്ദീൻ കെ.എം, ഉമ്മർ പുറത്തീൽ,സത്താർ ഇഞ്ചിനിയർ,ഷബീർ ആർ.എം വനിതാ വിംഗ് മെമ്പർമാരായ പി.പി.നജ്മ , എ.സോജത്ത് ,ഷിയ ഷെറിൻ, സി.എച്ച്. ജാസ്മിൻ എന്നിവർ സംസാരിച്ചു.തസ്നി ഫാത്തിമ സ്വാഗതവും ബിസ്മില്ലാ ബീവി നന്ദിയും പറഞ്ഞു.