
കൊട്ടിയൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള റോഡിന്റെ ഭാഗമായി കൊട്ടിയൂര്‍ അമ്പായത്തോടില്‍ നിന്ന് മട്ടന്നൂര്‍ വരെയുള്ള നാലുവരിപ്പാതയുടെ സാമൂഹിക ആഘാത പഠനം ആരംഭിച്ചു. ഇതിനായി കണ്‍സല്‍ട്ടന്‍സിയെ നിയോഗിച്ച് ഉത്തരവിറങ്ങിയിരുന്നു. മൂന്ന് സംഘങ്ങളായാണ് സര്‍വ്വെ നടത്തുന്നത്. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വികെ കണ്‍സല്‍റ്റന്‍സിയാണ് സാമൂഹിക ആഘാത പഠനം നടത്തുന്നത്. ലാന്റ് അക്വിസിഷന്‍ വിഭാഗത്തില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരാണ് പഠനത്തിന് നേതൃത്വം നല്‍കുന്നത്. 2013ലെ കേന്ദ്ര നിയമ പ്രകാരം നടത്തുന്ന പഠനത്തിന്റെ ഭാഗമായി സ്ഥലത്ത് എത്തിയ സംഘം സര്‍വേ നടത്തിയ പ്രദേശങ്ങള്‍ നേരില്‍ കണ്ട് പരിശോധിച്ച്, റോഡിനായി ഭൂമിയും വീടും കെട്ടിടങ്ങളും വിട്ടു കൊടുക്കുന്നവരെ നേരില്‍കണ്ട് വിവരങ്ങള്‍ ശേഖരിക്കുകയാണ്. ഇതോടൊപ്പം ഭൂമി വിട്ടു കൊടുക്കുന്നതിലുടെ ഓരോ കൈവശക്കാരനും ഉണ്ടാകുന്ന ആഘാതം എത്രയെന്ന് തിട്ടപ്പെ ടുത്തും. ഇതു സംബന്ധിച്ച് കരട് റി പ്പോര്‍ട്ട് സമര്‍പ്പിച്ചശേഷം ആയിരിക്കും അടുത്ത ഘട്ടത്തിലെ നടപടികള്‍ തുടങ്ങുന്നത്. തയാറാ ക്കുന്ന കരട് റിപ്പോര്‍ട്ട് എല്ലാ പഞ്ചായത്തുകളിലും പ്രദര്‍ശിപ്പിക്കും. അതില്‍ വീണ്ടും പരിശോധനകളും അഭിപ്രായ രൂപീകരണവും നടത്തി വിവിധ വകുപ്പു കള്‍ക്ക് കൈമാറും. തുടര്‍ന്ന് സ്ഥലം വിട്ടു നല്‍കുന്നവരുടെ യോഗം വിളിച്ചു ചേര്‍ത്ത് അന്തിമ അഭിപ്രായ രൂപീകരണവും നടത്തും. അതിന് ശേഷമായിരിക്കും അന്തിമ റിപ്പോര്‍ട്ട് നല്‍കുക. ഇത്പഞ്ചായത്തുകളില്‍ പൊതുജന പരിശോധനയ്ക്കായി പ്രദര്‍ശിപ്പിക്കും. അതില്‍ വീണ്ടും പരിശോധനകളും അഭിപ്രായ രൂപീകരണവും നടത്തി വിവിധ വകുപ്പുകള്‍ക്ക് കൈമാറും. തുടര്‍ന്ന് സ്ഥലം വിട്ടു നല്‍കുന്നവരുടെ യോഗം വിളിച്ചു ചേര്‍ത്ത് അന്തിമ അഭിപ്രായ രൂപീകരണവും നടത്തും. അതിന് ശേഷമാ യിരിക്കും അന്തിമ റിപ്പോര്‍ട്ട് നല്‍കുന്നത്.