
കണ്ണൂർ: താഴെചൊവ്വയിൽ ഗ്യാസ് ലീക്കിനെ തുടർന്ന ഹോട്ടലിന് തീപിടിച്ചു. താഴെചൊവ്വയിലെ ഗോൾഡൻ ഹോട്ടലിന് ചൊവ്വാഴ്ച പുലർച്ചെ 5.30ഓടെ തീ പടർന്നു പിടിക്കുകയായിരുന്നു. പാചകത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾ തീ അണക്കാൻ ശ്രമിച്ചെങ്കിലും കഴിയാത്തതിനാൽ പുറത്തെക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് സമീപത്തുണ്ടായിരുന്ന എക്സ്റ്റിങ്യൂഷർ ഉപയോഗിച്ച് തീ അണക്കാൻ ശ്രമിച്ചു. ഇതും പരാജയപ്പെട്ടതിനെ തുടർന്ന് ഫയർ ഫോഴ്സിൻറെ സഹായം തേടി. കണ്ണൂർ നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ അജയന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് എത്തിയാണ് തീയണച്ചത