
കണ്ണൂർ: ടൗണിലെ തട്ടുകടയിൽ നിന്നുള്ള മാലിന്യം ചെമ്പിലോട് പഞ്ചായത്തിലെ വീട്ടുവളപ്പിൽ അലക്ഷ്യമായി വലിച്ചെറിയുകയും കൂട്ടിയിടുകയും ചെയ്ത സ്ഥലം ഉടമക്ക് ജില്ല എൻഫോഴ്സ്മെൻറ് സ്ക്വാഡ് 5,000 രൂപ പിഴ ചുമത്തി. എം.കെ. പ്രസന്നക്കാണ് പിഴയീടാക്കിയത്. കണ്ണൂർ ജില്ല ബാങ്കിന് സമീപമുള്ള തട്ടുകടയിലെ ജൈവ അജൈവ മാലിന്യങ്ങളാണ് ചെമ്പിലോട് പഞ്ചായത്തിലെ വീട്ടു പറമ്പിൽ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നതായി സ്ക്വാഡ് കണ്ടെത്തിയത്. മാലിന്യം തരംതിരിച്ച് ശാസ്ത്രീയമായി സ്വന്തം ചെലവിൽ സംസ്കരിക്കാനും പിഴ ചുമത്തി തുടർ നടപടികൾ സ്വീകരിക്കാനും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ല എൻഫോസ്മെന്റ് സ്ക്വാഡ് പഞ്ചായത്തിന് നിർദേശം നൽകി.
പരിശോധനയിൽ സ്ക്വാഡ് ലീഡർ ഇ.പി. സുധീഷ്, എൻഫോഴ്സ്മെന്റ് ഓഫിസർ കെ.ആർ. അജയകുമാർ, സ്ക്വാഡ് അംഗം ഷെരികുൽ അൻസാർ, ഹെൽത്ത് ഇൻസ്പെക്ടർ പ്രസീത എന്നിവർ പങ്കെടുത്തു