
തലശ്ശേരി: തലശ്ശേരിയോടുള്ള നിരന്തരമായ റെയില്‍വേ അവഗണനയില്‍ പ്രതിഷേധിച്ച് തലശ്ശേരി വികസന വേദിയുടെ ആഭിമുഖ്യത്തില്‍ പ്രക്ഷോഭമാരംഭിച്ചു. ആദ്യപടിയായി ബുധനാഴ്ച തലശ്ശേരി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഏകദിന സൂചന നിരാഹാര സമരം നടത്തി. തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. ചില ഉത്തരേന്ത്യന്‍ ഉദ്യോഗസ്ഥര്‍ റയില്‍വേയുടെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ വന്നപ്പോള്‍ ചരിത്ര പുരാതന നഗരമായ തലശ്ശേരിയിലെ അഗവണിക്കുന്ന സാഹചര്യമാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. നിര്‍ദ്ദിഷ്ട തലശ്ശേരി – മൈസൂരു റെയില്‍പ്പാത പദ്ധതി
ഇഴഞ്ഞു നീങ്ങുകയാണ്. തലശ്ശേരി റെയില്‍വേയില്‍ ലൂപ് ലൈന്‍ കൊണ്ടുവന്നവര്‍ തന്നെ അത് ഒഴിവാക്കാന്‍ ശ്രമിക്കണം. യാത്രക്കാരുടെ സൗകര്യാര്‍ഥം പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് സ്റ്റേഷനിലേക്ക് ഒരു അപ്രോച് റോഡ് വേണമെന്ന ആവശ്യം ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്നും തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംബ്ലാനി കുറ്റപ്പെടുത്തി. തലശ്ശേരി വികസന വേദി പ്രസിഡന്റ് കെ.വി. ഗോകുല്‍ദാസ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സന്‍ കെ.എം. ജമുനാറാണി വിശിഷ്ടാതിഥിയായി. ചിത്രകാരന്‍ കെ.കെ. മാരാര്‍, ഡോ.സി.കെ. രാജീവ് നമ്പ്യാര്‍, ഡോ.അരവിന്ദ് സി. നമ്പ്യാര്‍, മേജര്‍ പി. ഗോവിന്ദന്‍,
സജീവ് മാണിയത്ത്, സി.പി. അഷ്റഫ്, എം.എം. രാജീവ്, ബി. മുഹമ്മദ് കാസിം, സാജിദ് കോമത്ത്, അഹമ്മദ് നുച്ചിലകത്ത്, പി.സി. മുഹമ്മദലി, പി. സമീര്‍ സി.സി. വര്‍ഗീസ്, കെ.എന്‍. പ്രസാദ്, രഞ്ജിത്ത് രാഘവന്‍, രാംദാസ് കരിമ്പില്‍, തച്ചറക്കല്‍ ഗഫൂര്‍, വി.പി. അനില്‍ കുമാര്‍, പി.പി. ചിന്നന്‍, പി.വി. രാജഗോപാലന്‍, എ.കെ. സക്കരിയ, യു.വി. അഷ്‌റഫ്, കെ.എം. അഷ്ഫാഖ്, കെ.പി.എം. റോഷന്‍, എ.പി. അജ്മല്‍, ബി.പി. മുസ്തഫ കെ.കെ. മന്‍സൂര്‍, ബേബി സുധ, പി.വി. നൂറുദ്ദീന്‍, ഇ.എ. ഹാരിസ്, പ്രകാശന്‍ മൈത്രി, വി. പോക്കു, പി.എം. അബ്ദുല്‍ ബഷീര്‍, നൗഷാദ് പുല്ലമ്പി തുടങ്ങിയവര്‍ സംസാരിച്ചു. വൈകിട്ട് സ്വാമി പ്രേമാനന്ദ നാരങ്ങനീര് നല്‍കി ഉപവാസം അവസാനിപ്പിച്ചു.