
കണ്ണൂര്‍: ദേശീയപാതയില്‍ തളിപ്പറമ്പ് ചിറവക്കില്‍ ഓയില്‍ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഉത്തര്‍ പ്രദേശ് സ്വദേശി പവന്‍ ഉപാധ്യായ്ക്കാണ് പരിക്കേറ്റത്. ഇയാളെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ ഭാഗത്തു നിന്ന് പയ്യന്നൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകട കാരണമെന്നാണ് നിഗമനം.