
കണ്ണൂര്‍: കണ്ണൂരില്‍ വെല്‍നെസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്ഥാപനമായ പേസസ് വെല്‍നെസ് ഇന്ത്യ എല്‍.എല്‍.പി രണ്ടാം വാര്‍ഷികാഘോഷം ബുധനാഴ്ച ഹോട്ടല്‍ റെയിന്‍ബോ സ്യൂട്ട് കണ്ണൂരില്‍ വിവിധ പരിപാടികളോടെ നടത്തും. ഉച്ചക്ക് രണ്ടിന് കണ്ണൂര്‍ കോര്പറേഷന് മേയര്‍ മുസ്ലിഹ് മഠത്തില്‍ ഉദ്ഘാടനം ചെയ്യും. വെല്‍നെസ് ഇന്‍ഡസ്ട്രിയില്‍ വന്‍ മുന്നേറ്റം നടത്താന്‍ പിന്നിട്ട രണ്ടു വര്‍ഷം കൊണ്ട് പേസസിന് കഴിഞ്ഞിട്ടുണ്ടെന്ന് മാനേജിങ് ഡയറക്ടര്‍ പി.പി. അബ്ദുല്‍ സലാം അറിയിച്ചു. വാര്‍ത്ത സമ്മേളനത്തില്‍ ചെയര്മാന് കെ.പി. ശശിധരന്, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ടി. തഫ്സീല, സീനിയര്‍ മാനേജര്‍ സി.എം. അനീഷ്, മാനേജര്‍ കെ. ഗോപകുമാര്‍ എന്നിവരും പങ്കെടുത്തു.