
തളിപ്പറമ്പ്: യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കരിമ്പം സ്വദേശി അറസ്റ്റില്‍. കരിമ്പത്തെ എം.പി. അഭിനവിനെ(23)യാണ് എസ്.ഐ ദിനേശന്‍ കൊതേരി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 16നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തളിപ്പറമ്പ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന യുവതിയാണ് തളിപ്പറമ്പ് പൊലിസില്‍ പരാതി നല്‍കിയത്. അഭിനവിന്റെ സുഹൃത്തായ യുവതിയെ ഡ്രൈവിംങ്ങ് പരിശീലിപ്പിക്കുന്നതിനിടയില്‍ ദേഹത്ത് കയറിപ്പിടിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് പരാതി. യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തിയും മാനഭംഗശ്രമം നടത്തിയിരുന്നുവെത്രെ.