
കണ്ണൂർ: കോർപ്പറേഷൻ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്ത്യതൊഴിലാളികളുടെ ഉന്നത വിദ്യാഭ്യാസം നടത്തുന്ന മക്കൾക്കുള്ള ലാപ്ടോപ്പ് വിതരണത്തിൻറെ ഉദ്ഘാടനം മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു. ഡെപ്യൂട്ടി മേയർ പി. ഇന്ദിര അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ വി.കെ. ശ്രീലത, സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ, കൗൺസിലർമാരായ കെ.പി. അബ്ദുൽറസാഖ്, സാബിറ, എൻ. ഉഷ, പ്ലാനിംഗ് റിസോഴ്സ് പേഴ്സൺ പി.പി. കൃഷ്ണൻ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. ഷമീമ സ്വാഗതവും ഫിഷറീസ് എക്ടെൻഷൻ ഓഫിസർ ടി.കെ രജീഷ് നന്ദിയും പറഞ്ഞു