ചക്കരക്കല്ല്: വലിയന്നൂരില്‍ വസ്ത്ര നിര്‍മാണ യൂണിറ്റില്‍ തീപിടുത്തം. പി.വി.കെ. അപ്പാരല്‍സ് വസ്ത്ര നിര്‍മാണ യൂണിറ്റ് കത്തിനശിച്ചു. തിങ്കളാഴ്ച്ച വൈകീട്ട് ഏഴോടെയാണ് തീപ്പിടുത്തമുണ്ടായത്. വലിയന്നൂര്‍ ധര്‍മോദയം എല്‍.പി. സ്‌കൂളിന് സമീപത്തുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന വസ്ത്ര നിര്‍മാണ യൂണിറ്റും ഗോഡൗണും ആണ് കത്തിനശിച്ചത്. ഇതിനകത്ത് സൂക്ഷിച്ച തുണിത്തരങ്ങളും വിവിധ മെഷിനറികളും മുഴുവനും അഗ്‌നിക്കിരയായി. പാപ്പിനിശ്ശേരി സ്വദേശി പി.വി. കിരണിന്റെ ഉടമസ്ഥതതയിലുള്ളതാണ് സ്ഥാപനം. കണ്ണൂരില്‍ നിന്നും രണ്ടു യൂണിറ്റ് അഗ്‌നിശമന സേന സ്ഥലത്തെത്തി. സ്ഥാപനം സ്ഥിതി ചെയ്യുന്ന ഭാഗത്തെ റോഡിന് വീതി കുറവായതിനാല്‍ അഗ്‌നിശമരസേനാ യൂണിറ്റുകള്‍ക്ക് കെട്ടിടത്തിന് സമീപത്തേക്ക് എത്താന്‍ കഴിഞ്ഞില്ല. അതിനാല്‍ ഏറെ സമയം കഴിഞ്ഞാണ് തീ പൂര്‍ണമായും അണക്കാന്‍ കഴിഞ്ഞത്. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.തീപിടുത്ത വാര്‍ത്തയറിഞ്ഞ് നിരവധി പേരാണ് ഓടിയെത്തിയത്.