
ചക്കരക്കല്ല്: സ്‌കൂള്‍ ബസില്‍ വച്ച് വിദ്യാര്‍ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച സ്‌കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. എടക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു വിദ്യാലയത്തിലെ ബസ് ഡ്രൈവറെയാണ് പോക്‌സോ വകുപ്പ് ചുമത്തി ചക്കരക്കല്‍ ഇന്‍സ്‌പെക്ടര്‍ എം.പി. ആസാദ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ഉച്ചയ്ക്ക് സ്‌കൂള്‍ ബസിലെ യാത്രയ്ക്കിടെ ഡ്രൈവര്‍ ഉപദ്രവിച്ചെന്നാണ് പരാതി. പെണ്‍കുട്ടി ഇക്കാര്യം അധ്യാപകരോട് പറയുകയും സ്‌കൂള്‍ അ ധികൃതര്‍ എടക്കാട് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.