
കണ്ണൂർ: ഹരിത ഓഫിസുകളാവാനൊരുങ്ങി വാട്ടർ അതോറിറ്റി. ഒക്ടോബർ രണ്ടിന് ആരംഭിക്കുന്ന മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി വാട്ടർ അതോറിറ്റിയുടെ സംസ്ഥാനത്തെ മുഴുവൻ ഓഫിസുകളിലും ശുചിത്വ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഒരുക്കി സമ്പൂർണ ഹരിത ഓഫിസുകളാക്കി മാറ്റാൻ ഏകദിന പരിശീലനം നടത്തി. ജില്ല ശുചിത്വ മിഷൻ കോഓഡിനേറ്റർ കെ.എം. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. വാട്ടർ അതോറിറ്റി സൂപ്രണ്ട് എൻജിനീയർ കെ. സുദീപ് അധ്യക്ഷനായിരുന്നു. ഹരിത പെരുമാറ്റച്ചട്ടം, ഒറ്റത്തവണ ഉപയോഗ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ, മാലിന്യം തരംതിരിക്കൽ ജൈവ മാലിന്യ സംസ്കരണം എന്നീ വിഷയങ്ങളിൽ കെ.ആർ. അജയകുമാർ, ഇ. മോഹനൻ, എം. സുജന എന്നിവർ ക്ലാസെടുത്തു. സംസ്ഥാനത്തെ മുഴുവൻ വാട്ടർ അതോറിറ്റി ഓഫിസുകളും ഒക്ടോബർ രണ്ടിന് മുമ്പ് സമ്പൂർണ ഹരിത ഓഫിസ് പ്രഖ്യാപനം നടത്താനാണ് പദ്ധതി.