ജില്ലയിലെ ബേക്കറി മേഖലകളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ 2024-25 വർഷത്തെ ബോണസ് മാസ ശമ്പളം 7000 രൂപ പരിധി നിശ്ചയിച്ച് 20 ശതമാനവും എക്‌സ്‌ഗ്രേഷ്യയായി 2700 രൂപയും നൽകാൻ ജില്ലാ ലേബർ ഓഫീസർ എ.കെ ജയശ്രീയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ തീരുമാനമായി. യോഗത്തിൽ തൊഴിലുടമകളെ പ്രതിനിധീകരിച്ച് പാർത്ത് രമേശ്, അൻവർ സാദത്ത്, യു.പി ഷബിൻ കുമാർ എന്നിവരും തൊഴിലാളി യൂണിയനുകളെ പ്രതിനിധീകരിച്ച് കെ.വി.രാഘവൻ, എൽ.വി മുഹമ്മദ്, പി കൃഷ്ണൻ, എം ഗംഗാധരൻ എന്നിവരും പങ്കെടുത്തു

