
ചെങ്ങളായി ഗ്രാമപഞ്ചായത്ത് വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി വളക്കൈയിൽ നിർമ്മിച്ച ഫെമി പവർ വനിത ഫിറ്റ്നസ് സെൻറർ നിയമസഭ സ്പീക്കർ അഡ്വ. എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. അഡ്വ. സജീവ് ജോസഫ് എംഎൽഎ അധ്യക്ഷനായി.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി പി മോഹനൻ, ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൻ അഡ്വ. കെ കെ രത്നകുമാരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ എം ശോഭന, ജില്ലാ പഞ്ചായത്തംഗം ടി സി പ്രിയ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എൻ നാരായണൻ, കൊയ്യം ജനാർദനൻ, ഗ്രാമപഞ്ചായത്ത് അംഗം പി സുരേഖ, സെക്രട്ടറി കെ രമേശൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ കെ രവി, സിഡിഎസ് ചെയർപേഴ്സൻ എം വി ബിന്ദു, അഡ്വ. എംസി രാഘവൻ, ടി രാജ്കുമാർ, പി വി ഷൈജു, അഷ്റഫ് ചുഴലി എന്നിവർ സംസാരിച്ചു.