
മട്ടന്നൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലതവണയായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ കുട്ടിയുടെ അമ്മാവനെ 15 വര്‍ഷം തടവിനും 1,20,000 രൂപ പിഴയടക്കാനും മട്ടന്നൂര്‍ പോക്സോ അതിവേഗ കോടതി ശിക്ഷിച്ചു. അതിവേഗ കോടതി ജഡ്ജി അനിറ്റ് ജോസഫാണ് ശിക്ഷ വിധിച്ചത്. 100000 രൂപ ഇരയ്ക്ക് നഷ്ടപരിഹാരമായി നല്‍കണം. കഴിഞ്ഞ വര്‍ഷം മുഴക്കുന്ന് പോലീസ് സ്റ്റേഷന് പരിധിയില്‍ നടന്ന സംഭവത്തില്‍ എസ്.ഐ. ഷിബു എഫ്.പോളാണ് അന്വേഷണം നടത്തി കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.വി.ഷീന ഹാജരായി.