
കണ്ണൂർ: ട്രെയിൻ യാത്രാ ദുരിതം പരിഹരിക്കാൻ കേന്ദ്രസർക്കാർ നടപടികൾ സ്വീകരിക്കുക എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കേന്ദ്ര കമ്മിറ്റിയംഗം എം.വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് മുഹമ്മദ് അഫ്സൽ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി അഡ്വ. സരിൻ ശശി സ്വാഗതം പറഞ്ഞു. ജില്ല സെക്രട്ടറിയറ്റ് അംഗങ്ങൾ വി.കെ. നിഷാദ്, കെ. രജിൻ, എം.സി. രമിൽ, എം. ശ്രീരാമൻ എന്നിവർ പങ്കെടുത്തു.