
വളപട്ടണം: പഞ്ചായത്ത് 10ാം വാർഡ് മെമ്പർ എ.ടി. സമീറ തൻറെ വാർഡിലെ മുതിർന്ന പൗരന്മാർക്ക് വളപട്ടണത്തെ പ്രകൃതി രമണിയമായ പുഴയിലൂടെ ബോട്ടിൽ ഉല്ലാസ യാത്ര നടത്തി. മുൻ പഞ്ചായത്ത് പ്രസിഡന്റ് എം. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. സലാം ഹാജി അധ്യക്ഷത വഹിച്ചു. പാമ്പുരുതി, പറശ്ശിനിക്കടവ്, ആലാളം, അഴീക്കൽ, മാട്ടൂൽ എന്നിവിടങ്ങളിൽ കറങ്ങി ബോട്ട് യാത്ര വളപട്ടണം അവസാനിച്ചു. വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് എൻ.എം. കോയ, ടി.പി ജാബിദ, ടി.പി ഇല്യാസ്, സലാം ഹാജി, ടി. സകീന, സുബൈദ, പി. അശ്റഫ് എനിവർ നേതൃത്വം നൽകി. ഡോ. കെ.കെ നസ്റീന, സി.പി ഹാരിസ്, സലാം ഹാജി എന്നിവർ ക്ലാസ് എടുത്തു.