പൊതു ഇടങ്ങള്‍ മാലിന്യമുക്തമാക്കാന്‍ ജനകീയ മുന്നേറ്റം സൃഷ്ടിക്കുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശുചിത്വ സന്ദേശ യാത്ര ബുധനാഴ്ച കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ ഉദ്ഘാടനം ചെയ്തു.
ജൂണ്‍ ഏഴിന് പെരളശ്ശേരി മൂന്ന് പെരിയയില്‍ നിന്നാണ് ശുചിത്വ സന്ദേശ യാത്ര ആരംഭിച്ചത്. യാത്ര കണ്ണൂര്‍ ബ്ലോക്കിലുള്ള എല്ലാ പഞ്ചായത്തുകളിലും നടത്തും. യാത്രയോടൊപ്പം വലിച്ചെറിയലിനെതിരായ സ്റ്റിക്കര്‍ പ്രചരണവും നടത്തുന്നുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുള്‍ നിസാര്‍ അധ്യക്ഷത വഹിച്ചു. വളപട്ടണം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ഷമീമ, ചിറക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രുതി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ പി വി അജിത, പി ഒ ചന്ദ്രമോഹന്‍, കെ വി സതീശന്‍, ജില്ലാ പഞ്ചായത്ത് അംഗം കെ താഹിറ, ചിറക്കല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി അനില്‍ കുമാര്‍, സ്ഥിരം സമിതി അധ്യക്ഷന്മാര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, ജോയിന്റ് ബിഡിഒ, മാലിന്യമുക്തം നവകേരളം ജില്ലാ കോ- കോര്‍ഡിനേറ്റര്‍ പി സുനില്‍ ദത്തന്‍, ഉദ്യോഗസ്ഥര്‍ സാമൂഹ്യ രാഷ്ട്രീയ നേതാക്കന്മാര്‍ എന്നിവര്‍ പങ്കെടുത്തു.