
രാഹുൽ ഗാന്ധിക്കെതിരെയുള്ള മോശം പരാമർശത്തിൽ പ്രതിഷേധിച്ച് ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിൽ നടത്തിയ പ്രകടനം
കണ്ണൂര്‍: രാഹുല്‍ഗാന്ധിക്കെതിരായ അധിക്ഷേപപരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് ജില്ല കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം നടത്തി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ബി.ജെ.പി നേതാക്കളും മന്ത്രിമാരും ബി.ജെ.പിയുടെ സഖ്യകക്ഷിയില്‍ പെട്ടവരും ലോകസഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ നടത്തിയ വിദ്വേഷപരാമര്‍ശങ്ങള്‍ രാഹുലിന്റെ ജനപ്രീതി ഉയരുന്നതിലുള്ള അസഹിഷ്ണുതയില്‍ നിന്നും ഉടലെടുത്തതാണെന്ന് ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.
കെ.പി.സി.സി മെമ്പർമാരായ ടി.ഒ മോഹനൻ, കെ.സി മുഹമ്മദ് ഫൈസൽ, ഡി.സി.സി വൈസ് പ്രസിഡൻറ് വി.വി പുരുഷോത്തമൻ, കെ. പ്രമോദ്, റഷീദ് കവ്വായി, രജിത്ത് നാറാത്ത്, സുരേഷ് ബാബു എളയാവൂർ, കട്ടേരി നാരായണൻ തുടങ്ങിയവർ സംസാരിച്ചു