
കണ്ണൂർ: കാലപ്പഴക്കത്താൽ കട്ടപ്പുറത്തായ കെ.എസ്.ആർ.ടി.സി ബസിലെ ചായക്കടക്ക് താഴ് വീണു. ബസ് രൂപമാറ്റം വരു ത്തിയാണ് ലഘുഭക്ഷണശാലയോടെ മിൽമ ഫുഡ് ട്രക്ക് ആരംഭിച്ചത്. രാത്രി വൈകിയും നഗരത്തിലെത്തുന്നവർക്ക് ആശ്വാസമായിരുന്ന ബസ് ചായക്കടയ്ക്ക് അനുമതി കെ.എസ്.ആർ.ടി.സി. പുതുക്കിനൽകാത്തതോടെയാണ് ഷട്ടർ വീണത്. കെ.എസ്.ആർ.ടി.സി. കണ്ണൂർ ഡിപ്പോയ്ക്ക് മുന്നിലെ ഈ ചായക്കട രാവിലെ മുതൽ രാത്രി ഏറെവൈകിയും തുറക്കാറുള്ളതിനാൽ യാത്രക്കാർക്കും ഉപകാരപ്രദമായിരുന്നു. തിരുവനന്തപുരത്ത് തുടങ്ങിയ ലഘുഭക്ഷണശാലയുടെ മാ തൃകയിൽ കണ്ണൂരിന് പുറമെ പാലക്കാട്, പെരിന്തൽമണ്ണ കാസർകോട് എന്നിവിടങ്ങളിലാണ് ഇത്തരത്തിൽ ലഘുഭ ക്ഷണശാലകൾ തുടങ്ങിയിരുന്നത്. ഇതിനായുള്ള ബസും അത് നിർത്തിയിടാൻ ഡിപ്പോയ്ക്ക് സമീപത്തായി സ്ഥലവും കെ .എസ്.ആർ.ടി.സി. തന്നെ നൽകുകയായിരുന്നു. യാത്രക്കാർക്ക് ബസിനകത്ത് ഇരുന്ന് ചായയും പലഹാരവും കഴിക്കാനുള്ള സൗ കര്യമാണ് ഒരുക്കിയിരുന്നത്. 2021 ജൂലായ് 18ന് അന്നത്തെ മന്ത്രി എം.വി. ഗോവിന്ദൻ ആയിരുന്നു ചായക്കട ഉദ്ഘാടനം ചെയ്തത്.
മൂന്നു വർഷത്തേക്കാണ് മിൽ മസ്റ്റ് ഫുഡ് ട്രക്കിനായി കെ.എസ്.ആർ.ടി.സി. അനുമതി നൽകിയിരുന്നത്. കാലാവധി കഴി ഞ്ഞതോടെ മിൽമ ഇത് പുതുക്കി നൽകണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നു. എന്നാൽ, ഇനി പുതുക്കേണ്ടെന്നാണ് കെ.എസ്.ആർ.ടി.സിയുടെ തീരുമാനം. കൂടുതൽ ലാഭകരമായ മറ്റു മാർഗങ്ങൾ കണ്ടെത്താനാണ് തീരുമാനം. മാസം 20,000 രൂപയാണ് വാടകയായി മിൽമ ആദ്യം കെ.എസ്.ആർ.ടി.സിക്ക് നൽകിയത്. പിന്നീടത് 30,000 രൂപയോളമാക്കി ഉയർത്തിയിരുന്നു. എന്നാൽ നഗരത്തിലെ തിരക്കേറിയ ഇടമായതിനാൽ കൂടുതൽ തുകയ്ക്ക് ഈ സ്ഥലത്ത് രണ്ട് ബങ്കുകൾ തുടങ്ങാനാണ് കെ.എസ്.ആർ.ടി.സിയുടെ തീരുമാനം.