April 19, 2025

കണ്ണൂർ കൃഷ്ണ മേനോൻ വനിത കോളജിൽ 10 വർഷത്തിനു ശേഷം യു.ഡി.എസ്.എഫ് തൂത്തുവാരി

കണ്ണൂർ: കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ വൻ വിജയം അവകാശപ്പെട്ട് എസ്.എഫ്.ഐയും യു.ഡി.എസ്.എഫും. തെരഞ്ഞെടുപ്പ് നടന്ന 44കോളേജുകളിൽ 34ഇടങ്ങളിലും വിജയിച്ചതായി എസ്.എഫ്.ഐ അവകാശവാദമുന്നയിച്ചു. ഗുരുദേവ് സയൻസ് കോളേജ്, സൺറൈസ് കോളേജ് കുറ്റൂർ, പെരിങ്ങോം ഗവ. കോളേജ്, ജെബിസ് കോളേജ് ബി.എഡ്, പയ്യന്നൂർ നെസ്റ്റ് കോളേജ്, പിലാത്തറ കോപ്പറേറ്റീവ് കോളേജ്, ഐ.എച്ച് ആർഡി നെരുവമ്പ്രം, മോറാഴ കോപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജ്, തളിപ്പറമ്പ് ആർട്സ് ആൻഡ് സയൻസ് കോളേജ്, ഐ.എച്ച് ആർഡി പട്ടുവം, ഐ.പി.പി.എൽ കില, ആം സ്റ്റക്ക് കോളേജ്, എം.വി.ആർ, ഐ.ഐ.എച്ച്.ടി, ടിയാസ് തലശ്ശേരി ബിഎഡ് കോളേജ്, ഐഎച്ച്ആർഡി പിണറായി, ഐ.എച്ച്.ആർ.ഡി കൂത്തുപറമ്പ്, എം.ഇ.എസ് കോളേജ്, കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ കോളേജ്, ഐ.എച്ച്.ആർ.ഡി ഇരിട്ടി, ഐ.ടി.എം, ഐ.ടി.എം എന്നിവിടങ്ങളിൽ എതിരില്ലാതെ എസ്.എഫ്.ഐ വിജയിച്ചു.
കണ്ണൂർ കൃഷ്ണ മേനോൻ വനിത കോളജിൽ 10 വർഷത്തിനു ശേഷം മുഴുവൻ സീറ്റിലും കെ.എസ്.യു-എം.എസ്.എഫ് മുന്നണി വിജയിച്ചു. സർസയ്യിദ് കോളജ്, സർസയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട്, എം.എം കോളജ് കാരക്കുണ്ട് എൻ.എ.എം കല്ലിക്കണ്ടി എന്നിവിടങ്ങളിൽ എം.എസ്.എഫ് വിജയിച്ചു. ഡോൺബോസ്‌കോ അങ്ങാടിക്കടവ്, ഡിപോൾ കോളജ് പേരാവൂർ, വിറാസ് കോളജ് പഴയങ്ങാടി, ഇരിട്ടി മഹാത്മ ഗാന്ധി കോളജ്, ദേവമാതാ ആലക്കോട് തുടങ്ങിയ കോളജുകളിൽ കെ.എസ്.യു-എം.എസ്.എഫ് മുന്നണി വിജയിച്ചു. വുമൺസ്, ഡോൺബോസ്കോ, ഇരിട്ടി എം.ജി കോളജ്, നിർമലഗിരി കോളജ്, മാടായി കോളജ്, നവജ്യോതി കോളജ് എന്നിവിടങ്ങളിൽ കെ.എസ്.യു വിജയിച്ചു. എസ്.എൻ കോളജിൽ ആറുവർഷങ്ങൾക്കു ശേഷം രണ്ടു സീറ്റുകൾ കെ.എസ്.യു പിടിച്ചു.
ചെണ്ടയാട് എം.ജി, ഇരിക്കൂർ സിബ്ഗ എന്നിവിടങ്ങളിൽ കോടതി വിധിയെ തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *